അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ചു; മരിച്ചത് ഒരു കുടുംബത്തിലെ നാലുപേർ

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്. അതേസമയം, ഷോർട് സർക്യൂട്ട് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. എട്ടുമണിയോടെ ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്. അതേസമയം, കുടുംബത്തിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം. എല്ലാ ഭാഗങ്ങളും പൊലീസ് കൃത്യമായി അന്വേഷിച്ചുവരികയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp