അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പുറത്താക്കി

തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പുറത്താക്കി. കുന്നത്തുകാലിൽ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് പുറത്താക്കിയത്. രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ ഇടനില നിന്ന സിപിഐ ഏര്യാ കമ്മിറ്റി അംഗത്തെയും പുറത്താക്കി. വെള്ളറട ഏരിയ കമ്മിറ്റി അംഗം വിനോദിനെതിരെയാണ് നടപടി. കേസിലെ പ്രതി വിശ്വംഭരനിൽ നിന്നും വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം.

അതേസമയം മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് അംഗവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ എൻ.ഭാസുരാംഗനെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി.

ജില്ലാ എക്സിക്യൂട്ടീവിലാണു തീരുമാനം. ഭാസുരാംഗന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും പാർട്ടിക്കു ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നു കണ്ടതിനെത്തുടർന്നാണു ജില്ലാ എക്സിക്യൂട്ടീവ് നടപടിയെടുത്തത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp