അടുത്ത നാല് ദിവസം വേനല്‍മഴയ്ക്ക് സാധ്യത; ഉയര്‍ന്ന ചൂടിന് ശമനമുണ്ടായേക്കും

സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ശനിയാഴ്ച വരെ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു.

ഉയര്‍ന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. തൃശൂര്‍ വെള്ളാണിക്കരയിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയത്ത് 37.6ഉം പാലക്കാട് 37.4ഉം ആയിരുന്നു ചൂട്.

ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കിയിരിക്കുന്ന വേനല്‍ കാല ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണം. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp