പത്തനംതിട്ട അടൂരില്‍ 8 മാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പാറക്കൂട്ടം സ്വദേശി ഷിനുമോന്‍ ആണ് അറസ്റ്റില്‍ ആയത്. അമ്മയുടെ കയ്യില്‍ ഇരുന്ന കുട്ടിയെ സ്റ്റീല്‍ കമ്പി കൊണ്ട് ഉപദ്രവിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ താടിയെല്ല് പൊട്ടി. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാവരുണ്ടായിരുന്നു അതിനിടെയാണ് ഷിനുമോന്‍ ഭാര്യയെ കമ്പി വടി കൊണ്ട് അടിക്കുകയും അതിനിടയില്‍ കയ്യില്‍ ഏറുന്ന കുഞ്ഞിന്റ്റെ മുഖത്ത് അടിയേല്‍ക്കുകയും ആയിരുന്നു. കുഞ്ഞിന്റെ അമ്മ ത്തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയതും പോലീസില്‍ പരാതി നല്‍കിയതും