അട്ടിമറിയുടെ അഫ്ഗാന്‍ കഥ തുടരുന്നു. ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ പാകിസ്താനെയും പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. എട്ടുവിക്കറ്റിനാണ് അഫ്ഗാന്റെ ജയം. ഇതാദ്യമായാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ രണ്ട് വിജയം സ്വന്തമാക്കുന്നത്.
പാകിസ്താന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരു ഓവര്‍ ശേഷിക്കെ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത ചുരുങ്ങി. ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, റഹ്‌മത്ത് ഷാ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്.