അതിരപ്പിള്ളി വാഴച്ചാലിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞെടുത്ത് പുലി. ഇന്ന് രാവിലെയാണ് ആനക്കൂട്ടത്തിന് അടുത്തുകൂടെ പറയുന്ന പുലിയുടെ ദൃശ്യം പുറത്തുവന്നത്. കെഎസ്ഇബി ജീവനക്കാരനാണ് ദൃശ്യം പകർത്തിയത്.
വാഴച്ചാലിൽ ഇരുമ്പുപാലം കഴിഞ്ഞു വരുന്ന ഭാഗത്ത് റോഡിന്റെ ഒരു വശത്തായി നിന്ന ആനക്കൂട്ടത്തിന് അടുത്തേക്കാണ് പുലി ഓടിക്കയറിയത്. ഇതോടെ തുമ്പിക്കൈ ഉയർത്തി ആന ചിഹ്നം വിളിച്ചു. ഭയന്നുപോയ പുലി കാട്ടിലെ കൂടി മറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തം. പെരിങ്ങൽകുത്ത് വാൽവ് ഹൗസിലെ ജീവനക്കാരനായ വെറ്റിലപ്പാറ സ്വദേശി കാളിയങ്കര വീട്ടിൽ സ്റ്റാൻലിനാണ് പകർത്തിയത്.