“അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?’, ‘സ്ഫടികം’ റീറിലീസ്‌ പ്രഖ്യാപിച്ച്‌ മോഹന്‍ലാൽ

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്‌ ‘സ്ഫടികം’. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്‌. 1995 മാര്‍ച്ച്‌ 30നാണ്‌ ‘സ്ഫിടികം’ മലയാളികള്‍ക്ക്‌ മുന്നിലെത്തിയത്‌. ഇപ്പോഴിതാ ‘സ്ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ്‌ ചെയ്യുകയാണ്‌ എന്ന്‌ അറിയിച്ചിരിക്കുകയാണ്‌ മോഹന്‍ലാല്‍.എക്കാലവും നിങ്ങൾ ഹൃദയത്തോട്‌ ചേര്‍ത്തുവച്ച എന്റെ ‘ആടു തോമ’ നിങ്ങൾ ആഗ്രഹിച്ചത്‌ പോലെ പുതിയ
കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒമ്പതിന്‌ ‘സ്ഫടികം’ 4: അറ്റ്മോസില്‍ എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇതുപോലൊരു വ്യാഴാഴ്ചയാണ്‌ ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട്‌ ഏറ്റുവാങ്ങിയത്‌. ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ എന്നുമാണ്‌ മോഹന്‍ലാല്‍ സമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്‌.

‘സ്ഫടികം’ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ ചിത്രം റി റിലീസ്‌ ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്‌. എന്നാൽ കൊവിഡ്‌ 19ന്റെ സാഹചര്യത്തിൽ റീ റിലീസ്‌ വൈകുകയായിരുന്നു. സിനിമയുടെറി റിലീസിനായി ജ്യോമെട്ിക്‌സ്‌ എന്ന കമ്പനി രൂപികരിച്ചതായും ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ്‌ ആണ്‌ നടത്തുക. പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനർനിര്‍മ്മിക്കുകയാണ്‌. 25 വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിര്‍ണ്ണായക രംഗങ്ങൾക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്‌. സിനിമയ്ക്കുവേണ്ടി കെ എസ്‌ ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുണ്ടെന്നും ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
‘ആടു തോമ’ എന്ന കഥാപാത്രമായി മോഹന്‍ലാൽ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹന്‍ലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്‌. തിലകന്റെ ‘ചാക്കോ മാഷ്‌’ എന്ന കഥാപാത്രത്തിന്‌ ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്‌സിലാണ്‌ എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp