അപ് ടു ഡേറ്റ്; ത്രെഡ്‌സില്‍ അക്കൗണ്ടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ ഉപയോക്താക്കളുടെ എണ്ണം വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പ്രമുഖര്‍ ത്രെഡ്‌സില്‍ അക്കൗണ്ടെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ കേരള മുഖ്യമന്ത്രി പിണറായി വിജയനും ത്രെഡ്‌സിലെത്തിയിരിക്കുകയാണ്. 

തൊഴിലുറപ്പുമായി ബന്ധപ്പെട്ട പോസറ്റാണ് മുഖ്യമന്ത്രി ത്രെഡ്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും സാധിച്ചു. സാധാരണക്കാരോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.

ത്രെഡ്സ് എത്തി ആദ്യ രണ്ടു മണിക്കൂറില്‍ 20 ലക്ഷലവും നാലു മണിക്കൂറില്‍ 50 ലക്ഷവും ഉപയോക്താക്കളാണ് സൈന്‍ അപ്പ് ചെയ്തിരിക്കുന്നത്. ത്രെഡ്സ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായി തുടങ്ങി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp