അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി ബഹിഷ്‌കരിക്കും.

കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ. എസ് ജയകുമാറിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി ബഹിഷ്‌കരിക്കും.

കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹിഷ്‌കരണം.ഇന്നത്തെ ബഹിഷ്‌കരണം കോടതി നടപടികളെ ബാധിച്ചേക്കും.

കഴിഞ്ഞ അഞ്ചിന് അഭിഭാഷകനായ എസ് ജയകുമാറിനെ കരുനാഗപ്പളളി പൊലീസ് മർദ്ദിച്ചത്.

ഇതിൽ പ്രതിഷേധിച്ച്‌ കൊല്ലം കോടതിയില്‍ കഴിഞ്ഞ പന്ത്രണ്ടിന് തുടങ്ങിയ അഭിഭാഷകരുടെ സമരം സംസ്ഥാനത്തെ മിക്ക കോടതികളിലേക്കും ബാധിച്ചു.
ആരോപണവിധേയരായ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ സ്റ്റേഷനില്‍ നിന്ന് മാറ്റിയെങ്കിലും സസ്‌പെന്‍!ഡ് ചെയ്യണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp