അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തെലങ്കാന സ്വദേശികളായ ഉത്‌ലജ് കുണ്ട (24), ശിവ കെല്ലിഗാരി (25) എന്നിവരാണ് മിസൗറിയിലെ ഒസാർക്സ് തടാകത്തിൽ മുങ്ങിമരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം. മിസൗറിയിലെ സെൻ്റ് ലൂയിസ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടാകത്തിൽ നീന്താനിറങ്ങിയ ഉത്‌ലജ് കുണ്ട വെള്ളത്തിൽ മുങ്ങി. സുഹൃത്തിനെ രക്ഷിക്കാൻ ശിവയും വെള്ളത്തിലേക്ക് ചാടി. എന്നാൽ, ഇയാൾക്കും രക്ഷപ്പെടാനായില്ല. തുടർച്ച് ഉച്ചകഴിഞ്ഞ് 2.20ഓടെ ഒരു സഹായാഭ്യാർത്ഥനയെ തുടർന്ന് അധികൃതരെത്തി കുണ്ടയുടെ ശരീരം കണ്ടെടുത്തു. ശിവയുടെ ശരീരം ശനിയാഴ്ചയാണ് കണ്ടുകിട്ടിയത്.

ഇരുവരും താമസിക്കുന്ന ഹോട്ടൽ മാനേജർ ആണ് സഹായത്തിനായി ബന്ധപ്പെട്ടത്. തടാകത്തിൽ നിന്ന് കരച്ചിൽ കേട്ടപ്പോൾ മകൾ 911ൽ വിളിക്കുകയായിരുന്നു എന്ന് മാനേജർ പറഞ്ഞു. തൻ്റെ സഹോദരൻ ഇവരെ രക്ഷപ്പെടുത്തുന്നതിനു ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മാനേജർ പൊലീസിനോട് വിശദീകരിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp