അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന്‍ പൊലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7 നാണ്. വീടിന് സമീപത്താണ് കുഴിച്ചുമൂടിയത്. ദൃശ്യം സിനിമ മോഡൽ ആണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.ഈ മാസം 6 മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പ്രതി ജയചന്ദ്രൻ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിക്കുകയായിരുന്നു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.