പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്നുപേർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുംഇവരെ പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. പത്തനാപുരം സ്വദേശിയായ ഒരു വിദ്യാർത്ഥിനിയേയും കോട്ടയം സ്വദേശികളായ രണ്ടുപേരെയുമാണ് പൊലീസ് ഇവരുടെ വീടുകളിൽ ചെന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മുവിന്റെ പിതാവ് മരണത്തിന് മുമ്പ് പ്രിൻസിപ്പാളിന് നൽകിയ പരാതിയാണ് നിർണായകമായത്. സഹപാഠികൾക്കെതിരെ ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. മൂന്നുപേരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്റെ പരാതി.അമ്മുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയ സംഭവത്തിലുൾപ്പെടെ അന്വേഷണം വേണമെന്ന് അമ്മുവിന്റെ പിതാവ് ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പൂർണ തൃപ്തിയാണ് തനിക്കുള്ളത്.