അയിരൂരില്‍ 49കാരിയായ ഭാര്യയെ സംശയം; മണ്ണെണ്ണയൊഴിച്ച്‌തീകൊളുത്തി ഭര്‍ത്താവ്‌, ഗുരുതര പരുക്ക്‌

തിരുവനന്തപൂരംർ സംശയത്തെ തുടര്‍ന്ന്‌ ഭാര്യയെ ഭര്‍ത്താവ്‌ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി. തിരുവനന്തപുരം അയിരൂരിലാണ്‌ സംഭവം. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീലയെ (49) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം
ആത്മഹത്യക്ക്‌ ശ്രമിച്ച ഭര്‍ത്താവ്‌ അശോകനെ (59) പൊലീസ്‌ കസ്റ്റഡിയിലെടുത്തു

70 ശതമാനത്തിലധികം പൊള്ളലേറ്റ ലീല അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപൂരം മെഡിക്കല്‍ കോളജിലാണുള്ളത്‌. മകളും കുഞ്ഞും തൊട്ടടുത്ത മുറിയില്‍
ഉറങ്ങുമ്പോഴായിരുന്നു ആക്രമണം

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp