അയൽവാസിയുടെ പശുവിനെ വെട്ടിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച വീട്ടമ്മക്ക് വെട്ടേറ്റു

പിറവം : പശുവിനെ വെട്ടിക്കൊലപ്പെടുത്തി അയൽവാസി. തടയാൻ ശ്രമിച്ച ക്ഷീരകർഷകയ്ക്കും വെട്ടേറ്റു. എറണാകുളം എടയ്ക്കാട്ടുവയലിൽ പള്ളിക്ക നിരപ്പേൽ പി.കെ. മനോജിന്റെ പശുക്കളെയാണ് ഇന്നു രാവിലെ എട്ടിനു ശേഷം അയൽവാസിവെട്ടിയത്. കോടാലി ഉപയോഗിച്ച് ഒരു പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിനുമാണ് വെട്ടേറ്റത്. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. പശുക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യസുനിതയുടെ കൈക്കും വെട്ടേറ്റിട്ടുണ്ട്. പശുക്കളെ ആക്രമിച്ച അയൽവാസി വെള്ളക്കാട്ടുതടത്തിൽ വി.പി.രാജുവിനെപോലീസ് കസ്റ്റഡിയിലെടുത്തുടാപ്പിങ് തൊഴിലാളിയായ മനോജ് പശുക്കളെക്കൂടി വളർത്തിയാണ് കുടുംബം മുൻപോട്ടു കൊണ്ടുപോകുന്നത്. രാവിലെ കറവ കഴിഞ്ഞ് പാൽ വിതരണം നടത്തിയശേഷമാണ് ടാപ്പിങ്ങിന് പോകുന്നത്. അയൽവാസി ആക്രമിക്കുന്ന സമയം മനോജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് ഒരു വർഷത്തോളമായി മനോജിന്റെമനോജിന്റെ പശുവളർത്തൽ സംരംഭം പൂട്ടിക്കാൻ രാജു ശ്രമിക്കുന്നു. പഞ്ചായത്തിനും ഹെൽത്തിലും മലിനീകരണനിയന്ത്രണ ബോർഡിലും അദാലത്തിലുമെല്ലാം പരാതി കൊടുത്തു. എന്നാൽ, ഒരാളുടെ വരുമാനമാർഗം ഇല്ലാതാക്കാൻ കഴിയില്ല. അതിനാൽ മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കുകയായിരുന്നു അധികൃതർ ചെയ്തത്. ബയോഗ്യാസ് പ്ലാന്റിന്റെയും സെപ്റ്റിക് ടാങ്കിന്റെയുമെല്ലാം നിർമാണം പൂർത്തീകരിക്കുകയും തൊട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് മനോജിന് അനുകൂലമായ റിപ്പോർട്ട് ഓഗസ്റ്റ് 29ന് മെഡിക്കൽ ഓഫീസർക്ക് നൽകി. ഇതിൽ പ്രകോപിതനായിട്ടാണ് രാജു അക്രമം കാണിച്ചതെന്ന് മനോജിന്റെ ബന്ധുക്കൾ പറയുന്നു. പശുക്കളെ കൊന്നാലെങ്കിലും നിങ്ങൾ പശുവളർത്തൽ നിർത്തും എന്നാക്രോശിച്ചുകൊണ്ടായിരുന്നു രാജുആക്രമിച്ചതെന്നും മനോജിന്റെ ബന്ധുക്കൾ പറഞ്ഞു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp