ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു. അരയൻ കാവ് ശ്രീവല്ലഭം (മംഗലശേരിൽ) രാജി (48 )യാണ് മരിച്ചത് .ഇന്ന് വൈകീട്ട് 4.30 – ന് അരയൻകാവ് പെട്രോൾ പമ്പിന് സമീപമാണ് അപകടം. കോട്ടയം തിരുവഞ്ചൂരിൽ വിവാഹത്തിന് പോയി വരികയായിരുന്നു ഇവർ , ബൈക്ക് ഓടിച്ചിരുന്ന രാജിയുടെ ഭർത്താവ് അനിൽകുമാർ ഗുരുതര പരിക്കുകളോടെ തൃപ്പൂണിത്തുറ വിജയകുമാരമേനോൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.രാജിയെ എറണാകുളം വെൽകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്ക്കാരം നടത്തും. മക്കൾ: ഹരിശങ്കർ, ശിവ കൃഷ്ണൻ