കേരളത്തിലെ പ്രമുഖ ഫുഡ്ബോൾ ക്ലബ്ബായ ദുർഗ്ഗ ആർട്ട്സ് & സ്പോർട്സ് ക്ലബിന്റെ 23 മത് കായിക മാമാങ്കമാണ് എറണാകുളം ജില്ലയിലെ അരയൻകാവിലെ പഞ്ചായത്ത് കളിക്കളത്തിൽ അരങ്ങേറുന്നതെന്ന്ക്ലബ്ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Sept 8 ന് ഇന്റർനാഷണൽ ഫുട്ബോൾ താരമായ സി കെ വിനീത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. റിനോ ആന്റണി, മുഹമ്മദ് റാഫി,ടോം ജോസഫ്, ക്രിക്കറ്റ് താരം ടിനു യോഹന്നാൻ എന്നിവർ സന്നിഹിതരാകുന്ന ചടങ്ങിൽ എംഎൽഏ മാരായ അനൂപ് ജേക്കബ്, ഉമാ തോമസ്, സി കെ ആശ എന്നിവർ പങ്കെടുക്കും.. പ്രശസ്ത മ്യൂസിക് ഡയറക്ടർ ഷാൻ റഹ്മാൻ സമ്മാനദാനം നിർവ്വഹിക്കും.
പൂർണ്ണമായും ജനകീയമായ ഈ ടൂർണമെന്റ് Sept 8 മുതൽ 14 വരെ, ഓണ നാളുകളിൽ, ഓരോ ഫുട്ബോൾ പ്രേമിയുടേയും ഹൃദയത്തിന്റെ മിടിപ്പായി മാറുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.വില്ലേ ബോയ്സ് ബാംഗ്ലൂരു, A FC ചെന്നൈ, ഫെബ്സ് ദു ബൈ,റോയൽ ട്രാവൽസ് കോഴിക്കോട്, ശാസ്താ ത്രിശ്ശൂർ,അഭിലാഷ് FC പാലക്കാട്, യൂണിവേഴ്സസ FC കളമശ്ശേരി തുടങ്ങിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന്ക്ലബ് പ്രസിഡന്റ്ഷെറിൻ ഷിബു, സെക്രട്ടറി രാഹുൽ കെ വി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.