അവാർഡ് ജേതാക്കൾക്കു ആദരവുമായി മാതൃ വിദ്യാലയം.

കാഞ്ഞിരമറ്റം: അധ്യാപക ദിനത്തിൽ മികവിന്റെ അംഗീകാരവുമായി തിളങ്ങുന്ന ഒരു വിദ്യാലയമായി മാറിയിരിക്കുന്നു സെൻ്റ്. ഇഗ്നേഷ്യസ് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂൾ . മുൻ വർഷങ്ങളിലും മികച്ച അധ്യാപകർക്കുള്ള അവാർഡ് ഉൾപ്പെടെ ധാരാളം അംഗീകാരങ്ങൾ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ വർഷം രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ മൂന്ന് അവാർഡുകൾ സ്കൂളിന് ലഭിച്ചത് ഒരു നാടിനു തന്നെ അഭിമാനമായി മാറി.

1800 ഓളം വിദ്യാർഥികൾ പഠിക്കുന്ന ആമ്പല്ലൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി വിദ്യാലയമായ സെൻറ് ഇഗ്നേഷ്യസ് സ്കൂളിന് എഴുപത്തഞ്ചിലധികം വർഷത്തെ ചരിത്രം പറയാനുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് പുലർത്തിയ ഒരുപിടി വിദ്യാർഥികളെ വാർത്തെടുക്കാൻ സ്കൂളിന് എന്നും കഴിഞ്ഞിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സ്കൂളിന് മികച്ച പ്രധാന അധ്യാപിക, മികച്ച അധ്യാപകൻ, മികച്ച പി.ടി.എ എന്നീ അവാർഡുകളാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്.

അവാർഡ് നേടിയ അദ്ധ്യാപകരായ സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീമ എം പോൾ, നോബി വർഗീസ്, PTA പ്രസിഡന്റ്‌ റഫീഖ് K A ക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും വിദ്യാലയത്തിന്റെ ആദരവ് നൽകി. മുളം ത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി മാധവൻ ചടങ്ങ് ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ Adv . ജോർജ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. അമ്പലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിജു തോമസ് അധ്യക്ഷത വഹിച്ചു. അവാർഡ് ജേതാക്കൾക്കു Adv. ജോർജ് വർഗീസ്, ബിജു തോമസ് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി.അമ്പലൂർ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകൻആയി തിരഞ്ഞെടുത്ത സ്കൂളിലെ വിദ്യാർത്ഥിയെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ M. M ബഷീർ,PTA വൈസ് പ്രസിഡന്റ് സുധ സുഗുണൻ എന്നിർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി സിമി സാറ മാത്യു സ്വാഗതം ആശംസിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ബിനു ജോസഫ് നന്ദി അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp