അസമിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഡിയോ കോൺഫറൻസിംഗിലൂടെയാണ് തിങ്കളാഴ്ച പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. നോർത്ത് ഈസ്റ്റ് മേഖലയിലെ ആദ്യ വന്ദേ ഭാരത് സർവീസാണ് ഇത്.
ഗുവാഹത്തി-ന്യൂ ജൽപൈഗുരി എന്നീ സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് ഇത്. 410 കിലോമീറ്റർ ദൂരൗള്ള യാത്ര അഞ്ചര മണിക്കൂറിനുള്ളിൽ ട്രെയിൻ ഓടിത്തീർക്കും. ഇതേ മേഖലയിൽ ഓടുന്ന ഏറ്റവും വേഗതയുള്ള ട്രെയിനിനേക്കാൾ ഒരു മണിക്കൂർ നേരത്തെയാണ് വന്ദേ ഭാരത് സർവീസ് പൂർത്തിയാക്കുക. രാജ്യത്തെ 18ആമത് വന്ദേ ഭാരത് എക്സ്പ്രസാണ് ഇത്. ആറ് സ്റ്റേഷനുകളിൽ വണ്ടി നിർത്തും.