ഷിരൂർ: ഉത്തര കന്നഡയിലെ അങ്കോലയിൽ ദുരന്തം ഉണ്ടായ സ്ഥലത്തേക്ക് പോകുന്ന പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. അർജുൻ അപകടത്തിൽപെട്ട പ്രദേശത്തിന് അടുത്താണ് ഇപ്പോൾ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.
ദേശീയപാതയിലേക്ക് വീണ മണ്ണ് ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തു. പ്രദേശത്ത് ശക്തമായ കാറ്റുംമഴയും തുടർന്നു കൊണ്ടിരിക്കുകയാണ്. അർജുന് വേണ്ടിയുള്ള തെരച്ചിലും പുരോഗമിച്ചുവരികയാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലർട്ടാണ് പ്രഖ്യാച്ചിരിക്കുന്നത്.
നിലവിൽ അർജുന്റെ ട്രക്ക് റോഡിൽ നിന്നും 50 മീറ്റർ അകലെയാണുള്ളത്. അവസാനം നടത്തിയ തെർമൽ ഇമേജിങ് പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ലോറിയുടെ ഡ്രൈവിങ് കാബിൻ തകർന്നിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം നടത്തി ഡ്രോൺ പരിശോധനയിൽ വ്യക്തമായത്. കാബിനും പിൻവശവും വേർപെട്ട നിലയിലാണോയെന്നും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.