അർജുൻ ഇപ്പോഴും കാണാമറയത്ത്; ‘റഡാർ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല’; കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്തും

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. മം​ഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റ​ഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. ഒരു മണിക്കൂറായി റഡാർ ഉപയോ​ഗിച്ച് പരിശോധന നടത്തുകയാണ്. രാവിലെ 6.30യോടെയാണ് അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചത്. വളരെ സജീവമായിട്ടാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. മണ്ണിടിഞ്ഞതിനെ തുടർന്ന് വൻപാറക്കല്ലുകളും ഇതിനൊപ്പമുണ്ട്. അതിനാൽ സി​ഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും അധികൃതർ വ്യക്തമാക്കുന്നു. ജെസിബി ഉപയോ​ഗിച്ച് മണ്ണ് മാറ്റിയും തെരച്ചിൽ നടത്തുന്നുണ്ട്. ഉന്നത ഉദ്യോ​ഗസ്ഥർ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. റഡാർ ഉപയോ​ഗിച്ച് കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp