ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍; ഇന്ത്യയിലും പ്രതിഭാസം ദൃശ്യമായി; ചിത്രങ്ങള്‍ കാണാം

ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം. ഇന്ത്യയിലും പ്രതിഭാസം ദൃശ്യമായി. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് അറിയപ്പെടുന്നത്. നാല് പൂര്‍ണ ചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. ഈ വര്‍ഷത്തെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണിത്. രണ്ടു ചാന്ദ്ര ദൃശ്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ഇന്നലെ രാത്രി മുതല്‍ ദൃശ്യമായ പ്രതിഭാസം മൂന്നുദിവസം നീണ്ടുനില്‍ക്കും. നാസയുടെ കണക്ക് അനുസരിച്ച് രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കലാണ് ബ്ലൂ മൂണ്‍ ദൃശ്യമാകുന്നത്. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും ബ്ലൂ മൂണ്‍ ദൃശ്യമായിരുന്നു.സ്റ്റര്‍ജന്‍ മൂണ്‍ എന്നറിയപ്പെടുന്ന സൂപ്പര്‍മൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസം ദൃശ്യമാകുന്ന രാത്രിയില്‍ സാധാരണ ചാന്ദ്രപ്രകാശമുള്ള രാത്രിയെക്കാള്‍ 30 ശതമാനം കൂടുതല്‍ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 2037 ജനുവരിയിലാണ് അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp