ആചാരത്തിന്റെ പേരിൽ ക്രൂരത; യുപിയിൽ പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് ചൂടുപാൽ നുര തേച്ച് പൊള്ളിച്ചു

ഉത്തർപ്രദേശിൽ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. ബല്ലിയയിൽ മതപരമായ ആചാരത്തിന്റെ പേരിൽ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാൽ നുര തേച്ച് പൊള്ളിച്ചു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാൽനുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ശ്രാവൺപൂർ ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. വൈറലായ വീഡിയോയിൽ, വാരണാസിയിൽ നിന്നുള്ള പൂജാരി ഒരു പാത്രത്തിൽ നിന്ന് ചൂട് പാൽനുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം. കുഞ്ഞ് വേദന കൊണ്ട് കരയുന്നതും ആയിരക്കണക്കിന് ആളുകൾ അവരെ നോക്കി പ്രാർത്ഥിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. യാദവ സമുദായത്തിൽ ഇതൊരു സാധാരണ ആചാരമാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp