ബാലരാമപുരം ആറാലമ്മൂട് സ്വദേശി വാസന്തിയുടെ കാല്‍ തല്ലി ഒടിച്ച സംഭവത്തില്‍ മരുമകള്‍ സുകന്യ പോലീസ് പിടിയിലായി. കഴിഞ്ഞ ചൊവ്വാഴ്ച സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍ പോകുന്നതിനിടെ മുഖം മറച്ചെത്തിയ ആല്‍ കമ്പി പാറ ഉപയോഗിച്ച് വാസന്തിയുടെ കാല്‍ തല്ലി ഒടിക്കുകയായിരുന്നു. ഒന്നിലേറെ തവണ കമ്പി പാരയ്ക്ക് അടികിട്ടിയ വാസന്തിയുടെ കാല്‍ ഒടിഞ്ഞു തൂങ്ങി. കാലിന് ഗുരുതര പരിക്കേറ്റ വാസന്തിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രീയയ്ക്ക് വിധേയയാക്കി. പോലീസിനെ കുഴക്കിയ സംഭത്തില്‍ നാല്‍പ്പത്തിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ പറ്റി തെളിവ് ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്നു പോലീസ് വിവിധ സംഘങ്ങള്‍ ആയി തിരിഞു നൂറിലേറെ പേരെ ചോദ്യം ചെയ്തു. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്നൊഷണം നടത്തിയിരുന്നു. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുന്നതിന് അമ്മായി അമ്മ വാസന്തിയാണെന്ന വിരോധത്തിലാണ് സുകന്യ ആക്രമണം ആസൂത്രണം ചെയ്തത്. ആക്രമണം ഉണ്ടായതിന് സമീപത്ത് പൊട്ടക്കിണറ്റില്‍ നിന്നും കൃത്യത്തിന് ഉപയോഗിച്ച കമ്പി വടി കണ്ടെത്തുകയും അത് കേന്ദ്രീകരിച്ചു മടത്തിയ അന്യോഷണം സുകന്യയിലേക്ക് എത്തുകയുമായിരുന്നു