ആദിവാസി പാരമ്പര്യ വൈദ്യത്തിന് സർക്കാർ സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണമെന്ന ആവശ്യവുമായി വൈദ്യന്മാർ

സംസ്ഥാനത്ത് ആകെ നൂറുകണക്കിന് വൈദ്യന്മാരുളള സാഹചര്യത്തിൽ ആദിവാസി പാരമ്പര്യ വൈദ്യത്തിന് സർക്കാർ സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണമെന്ന ആവശ്യവുമായി വൈദ്യന്മാർ.സർട്ടിഫിക്കേഷൻ ബോഡി ഇല്ലാത്തതിനാൽ തങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുവെന്നാണ് വൈദ്യന്മാർ പറയുന്നത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പാരമ്പര്യ വൈദ്യന്മാർ ഉളള ജില്ലയാണ് പാലക്കാട്.സർക്കാരിന്റെ അംഗീകൃത സർട്ടിഫിക്കറ്റോ മറ്റോ ഇല്ലാത്തതിനാൽ മാറിയ കാലത്ത് വൈദ്യന്മാർ വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. കേന്ദ്രസർക്കാർ ഇത്തരം വൈദ്യന്മാരുടെ കഴിവുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്രയേറെ വൈദ്യന്മാർ ഉള്ളപ്പോൾ തങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഒരു സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണം എന്നാണ് വൈദ്യന്മാരുടെ ആവശ്യം.

അട്ടപ്പാടിയിലെ വൈദ്യന്മാരുടെ കൂട്ടായ്മ ഒത്തുചേർന്നു. തങ്ങളുടെ ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകാൻ ഒരുങ്ങുകയാണ് വൈദ്യന്മാർ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp