ആധാറിലെ ആധികാരിക വിശദാംശങ്ങളുമായി ഒത്തുനോക്കാന്‍ 22 സ്വകാര്യ ധനകാര്യ കമ്പനികള്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. ഇടപാടുകാര്‍ നല്‍കുന്ന വിവരങ്ങള്‍ ആധാറിലെ ആധികാരിക വിശദാംശങ്ങളുമായി ഒത്തുനോക്കാന്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്. തിരിച്ചറിയല്‍ അതോറിറ്റിയുടെ പക്കലുള്ള ആധാര്‍ ഡേറ്റകാള്‍ ഇതോടെ ഈ കമ്പനികള്‍ക്ക് ലഭ്യമാകും.
ആമസോണ്‍ പേ ഇന്ത്യ, ഹീറോ ഫിന്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ് സൊല്യൂഷന്‍സ്, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ്, മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫിനാന്‍സ്, ഗോദ്‌റെജ് ഫിനാന്‍സ്, ആദിത്യ ബിര്‍ല ഹൗസിങ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് അനുമതി. കള്ളപ്പണ നിരോധന നിയമ പ്രകാരം ഇടപാടുകാരുടെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നവയാണ് ഈ കമ്പനികള്‍
.ബയോമെട്രിക് വിശദാംശങ്ങള്‍ അടക്കമുള്ള വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ സൂക്ഷിച്ചുവെക്കരുതെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്.