ആമ്പല്ലൂർ ഗ്രാമത്തിലെ മികച്ച സംരഭകനും തമിഴ്നാട് സർക്കാരിൻ്റെ പുരസ്കാരവും നേടിയ കെ.എസ്സ്.ചന്ദ്രമോഹനന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് ഗ്രാമ സഭയുടെ ആദരവ് നൽകി.വാർഡ് മെമ്പർ ബിനു പുത്തേ ത്ത് മ്യാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് അനൂപ് ജേക്കബ് എം.എൽ.എ.ആദരവ് നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, സി.ആർ.ദിലീപ് കുമാർ എന്നിവർ സംബന്ധിച്ചു.