ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, കൃഷി ഭവനും, മില്ലുങ്കൽ ചന്തയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, കൃഷി ഭവനും, മില്ലുങ്കൽ ചന്തയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. മില്ലുങ്കൽ അഗ്രോ മാർട്ട് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

കാർഷിക വിളകൾ നടുന്നതിനും വിത്തുകൾ പാകുന്നതിനും തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 5 (മിഥുനം 7 മുതൽ മിഥുനം 21) വരെയുള്ള കാലയളവിൽ വളരെ ഉത്തമമായി കണക്കാക്കുന്നതിനാലാണ്, ഇതിനോടനുബന്ധിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, കൃഷി ഭവനും, മില്ലുങ്കൽ ചന്തയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എം തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനവും ആദ്യ വില്പ്പനയും നിർവ്വഹിച്ചു.

വിവിധ കൃഷി കൂട്ടങ്ങൾ, കുടുംബശ്രീ, കർഷക കൂട്ടായ്മകൾ ഗവ.അംഗീകൃത ഏജൻസികൾ (സസ്യ ഇക്കോ ഷോപ്പ് ഉദയംപേരൂർ, RAIDCO, KAMCO മുതലായവ) എന്നിവരുടെ നടീൽ വസ്തുക്കൾ, ഉത്പാദന ഉപാധികൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്നയും നടത്തി.കൂടാതെ SMAM പദ്ധതിയുടെ സൗജന്യ ഓൺലൈൻ രജിസ്ട്രേഷനും സ്പ്രയറുകൾ , ബ്രഷ് കട്ടറുകൾ എന്നിവയുടെ സർവ്വീസ് ക്യാമ്പും സംഘടിപ്പിച്ചു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp