ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് സൗഹൃദ റസിഡൻസ് അസോസിയേഷൻ അംഗം ചമ്പന്നകുന്നേൽ സി ഡി ശശിയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം അത്താഘോഷ ദിനത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ എൻ ശശികുമാറിന്റെ അധ്യക്ഷതയിൽ ബഹു. ആമ്പല്ലൂർ കൃഷി ഓഫീസർ ശ്രീമതി ശ്രീബാല അജിത്ത് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പ്രശാന്ത് പ്രഹ്ളാദ് ഏവർക്കും സ്വാഗതം ആശംസിച്ചു.സിജു എം ജോസ്, ടി ആർ ദിനേശൻ, ഉല്ലാസ് പാറക്കാട്ടിൽ, ലത ചന്ദ്രൻ, കുമാരി ശശി, അഞ്ചു അഖിൽ, അമ്മു അജേഷ്, മേഴ്സി മോൻസി, രാധാചന്ദ്രൻ, വിനയൻ സി ഡി, പ്രസാദ് കെ പി, ശാരദ കുഞ്ഞുഞ്ഞ്, ബേബി ചെറുകരയിൽ, പ്രകാശൻ മറ്റത്തിൽ, ഷാജി ചെറുകരയിൽ, സി വി ശ്രീധരൻ, സാബു കാറ്റാടിയിൽ, സരിത പ്രസാദ്, ഓമന ശ്രീധരൻ, അമ്മിണി ഭാസ്കരൻ , തങ്ക പത്മനാഭൻ, അനന്തു മോഹനൻ, ഹരിത കർമ്മ സേനാംഗമായ ലില്ലി തമ്പി, സൗമ്യ സന്തോഷ്എന്നിവർ സന്നിഹിതരായിരുന്നു