ചിങ്ങം ഒന്ന് കർഷക ദിനമായ ഇന്ന് കർഷക തൊഴിലാളി ആദരവും അവാർഡ് വിതരണവും ആമ്പല്ലൂർ പഞ്ചായത്ത് അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു. കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ ആമ്പല്ലൂർ കൃഷിഭവനും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു.
തുടർന്ന് പഞ്ചായത്തിലെ മികച്ച കർഷകർക്ക് ആദരവ് നൽകി.കൂടാതെ ഇന്ത്യൻ സിവിൽ സർവീസിലെ ഫോറിൻ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ സ്വദേശിയായ അർജുൻ കൃഷ്ണക്കും ചടങ്ങിൽ ആദരവ് നൽകി.
കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ,വാർഡ് മെമ്പർമാർ ,പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.