ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പാണാർ പാലത്തിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബഹു. എം എൽ എ അഡ്വ. അനുപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എ എൻ ശശികുമാർ സ്വാഗതം പറഞ്ഞു.സാംസ്കാരിക പ്രവർത്തകൻ പ്രൊഫ. പി എ അപ്പുക്കുട്ടൻ, _ആമ്പല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ബിനു പുത്തേത്ത് മ്യാലിൽ, എം എം ബഷീർ, ജലജ മണിയപ്പൻ, മെമ്പർമാരായ ബീന മുകുന്ദൻ, ഹസീന ഷാമൽ, ജയന്തി റാവു രാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ, EDRAAC ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ്, സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിജു എം ജോസ്, വി വൺ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മഹേഷ്, SCB 502 ഭരണസമിതി അംഗം കെ സി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു..
