തിരുവനന്തപുരം: ഫെലോഷിപ്പ് കുടിശ്ശികയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി എസ്എഫ്ഐ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ഫെലോഷിപ്പ് കുടിശ്ശിക അടിയന്തരമായി നല്‍കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.
അറിവുള്ള സമൂഹത്തെ സൃഷ്ടിക്കാനായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു എങ്കില്‍ ഗവേഷക വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ തയ്യാറാവണം. അതിന് ആകണം സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ആരാണ് ഭരിക്കുന്നത് എന്നത് എസ്എഫ്ഐയ്ക്ക് പ്രശ്നം അല്ല. കൊടിയുടെ നിറവും വിഷയമല്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് ആണ് എസ്എഫ്ഐയുടെ പരിഗണന. സംഘപരിവാര്‍ ആളുകളെ തിരുകി കയറ്റി ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ തകര്‍ക്കുമ്പോള്‍ ഗവേഷണ വിദ്യാര്‍ത്ഥികളാണ് പ്രതിരോധം തീര്‍ക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.