കെഎസ്ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് ടു കിൽ ആണിവിടെ നടക്കുന്നത്. പഞ്ചായത്തും കോർപ്പറേഷനും പാർക്കിംഗ് മാർക്ക് ചെയ്തിട്ടില്ല.
ഗള്‍ഫില്‍ അപകടം സംഭവിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല.
KSRTC യിൽ GPS വച്ചിട്ടുണ്ട് ഒരുപയോഗവും ഇല്ല. ടെസ്റ്റ് സമയത്ത് RTO യ്ക്ക് കാണാൻ വേണ്ടി മാത്രമാണ് GPS വച്ചിരിക്കുന്നത്. വിദേശത്തു പോകുമ്പോൾ ടെക്നോളജികൾ കണ്ടു വയ്ക്കും ഇവിടെ അത് കോപ്പിയടിക്കും. ആറേഴ് മാസത്തിനുള്ളിൽ KSRTC യെ ഞാൻ ഒരു കുരുക്കിലിടും അതിനുള്ള പണികൾ നടന്നു വരുന്നു.
ഒരാളിരിക്കുമ്പോൾ ഒരാശയം മറ്റൊരാളിരിക്കുമ്പോൾ മറ്റൊന്ന് ആ രീതി മാറ്റും. അഴിമതി ഇല്ലാതാക്കും. എല്ലാം ഒരു വിരൽ തുമ്പിലാക്കും എന്നാലേ KSRTC രക്ഷപ്പെടൂ. അത് ഞാൻ ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാർ വ്യക്തമായി.