ആലപ്പുഴയിൽ എടിഎം കവർച്ചാ ശ്രമം; അലാറമടിച്ചപ്പോൾ കള്ളൻ ഇറങ്ങിയോടി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ എടിഎമ്മിൽ കവർച്ച ശ്രമം. എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിൽ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ച് സ്കൂട്ടറിൽ എത്തിയ കള്ളൻ എടിഎമ്മിന് അകത്ത് കയറി എടിഎം മെഷീൻ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അലാറം അടിച്ചതോടെ കള്ളൻ ഇറങ്ങി ഓടി. ഇരു ചക്രവാഹനത്തിൽ കയറി രക്ഷപെട്ടു. അലാറം സിഗ്നൽ ലഭിച്ച് കണ്ട്രോൾ റൂമിൽ നിന്നാണ് പോലീസിനെ വിവരം അറിയിക്കുന്നത്. കള്ളൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചതിനാൽ ആരാണെന്ന് വ്യക്തമല്ല. പോലീസും ഫോറെൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp