ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപിക്കുന്നു, 30 ഇടത്ത് ജാഗ്രതാനിർദേശം

ആലപ്പുഴ : ചേർത്തല നഗരസഭയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പക്ഷിപ്പനി സംശയിക്കുകയും മുഹമ്മ പഞ്ചായത്തിൽ സ്ഥിരീകരിക്കുകയും ചെയ്തതിനാൽ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാനിർദേശം. മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം നടത്തിയിരുന്നു. ഇതിനുശേഷം മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ജാഗ്രതാനിർദേശം നൽകിയത്.

കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, കുമരകം, അയ്മനം, ആർപ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂർ, മാരാരിക്കുളം വടക്ക്, ആലപ്പുഴ നഗരത്തിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയിൽ, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാർഡുകൾ, പട്ടണക്കാട്, വയലാർ, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടി.വി. പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രതാ മേഖലയിലുൾപ്പെടുന്ന പ്രദേശങ്ങൾ.ജാഗ്രതാനിർദേശം കർശനമായി പാലിക്കണമെന്ന് കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp