ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്.
ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ് നിലവിൽ.