ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് നീതി; വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ഷെയ്ൻ നി​ഗം

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍. കേരളക്കര ഒന്നാകെ ആവശ്യപ്പെട്ട അല്ലെങ്കിൽ ആ​ഗ്രഹിച്ച വധശിക്ഷ ആണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. അതിൽ നടൻ ഷെയ്ൻ നി​ഗം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

“വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല”, എന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഷെയ്നിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രം​ഗത്തെത്തിയത്. ഗോവിന്ദ ചാമിയെ പോലെ ആക്കല്ലേ വേഗം നടപ്പിലാക്കണം, നിങ്ങൾ ജനങ്ങളുടെ ശബ്ദം ഉയർത്തുകയാണ്, സത്യം, വിധി നടപ്പാക്കി കഴിഞ്ഞാല്‍ ആണ് സന്തോഷിക്കാന്‍ പറ്റുക, തീർച്ചയായും..വധശിക്ഷ മറ്റേതെങ്കിലും ശിക്ഷ നൽകിയിരുന്നുവെങ്കിൽ നിരാശ തരുന്നതായിരുന്നു.

ഈ വിധി അങ്ങേയറ്റം സന്തോഷം നൽകുന്ന വിധി തന്നെ കുറ്റവാളികൾക്ക് ഇതൊരു പാഠമാവട്ടെ നിയമപാലകരെയും കോടതിയെയും നമുക്ക് അഭിനന്ദിക്കാം, നടപ്പിലാക്കുന്ന അന്ന് മാത്രം ഈ വിധിയിൽ ആഹ്‌ളാദംപ്രകടിപ്പിക്കും ..കാരണം ഒന്നുമാവാതെ പോയ അനേകം വിധികൾ നമുക്ക് മുമ്പിലുണ്ട്, ഈ ശിശുദിനത്തിൽ ഇതിലും നല്ല വാർത്തയില്ല, കുഞ്ഞു ദിനത്തിലെ വലിയ നീതി”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു ഏവരും കാത്തിരുന്ന ആലുവ കേസ് വിധി വന്നത്. വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിശു ദിനത്തില്‍ മാതൃകാപരമായ ശിക്ഷ വിധിച്ചത്. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, പലതവണയുള്ള ബലാത്സംഗം, പീഡനത്തിടെ ലൈംഗികാവയങ്ങള്‍ക്ക് പരുക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp