ആലുവയിൽ 7 വയസുകാരനെ ഇടിച്ച് തെറിപ്പിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു; ഉടമ കസ്റ്റഡിയില്‍

ആലുവയിൽ ഏഴുവയസുകാരനെ ഇടിച്ചിട്ട കാർ ഓടിച്ചത് നെടുമ്പാശേരി സ്വദേശി ഷാൻ. ഷാനും രഞ്ജിനിയും അപകടം നടക്കുമ്പോൾ കാറിൽ ഉണ്ടായിരുന്നു.കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യനാണ് ഷാൻ. കുട്ടിയെ ഇടിച്ചിട്ട വാഹനം കസ്റ്റഡിയിലുള്ളതെന്ന് ഡിവൈഎസ്‌പി പറഞ്ഞു. ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്.

ഷാനും രഞ്ജിനിയും ക്ഷേത്രത്തിൽ പോയി വരികയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെ അച്ഛന്‍റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ കാര്‍ കണ്ടെത്തിയത്. പിന്നാലെ ഉടമസ്ഥയായ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകട സമയത്ത് ബന്ധുവാണ് കാര്‍ ഓടിച്ചതെന്ന് ഇവര്‍ പറഞ്ഞത് പ്രകാരം ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടി കാറിനടയില്‍പെട്ടത് അറിഞ്ഞില്ലെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെ അച്ഛൻ പ്രജിത്ത് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്നാണ് ഏഴ് വയസുകാരൻ മകൻ നിഷികാന്ത് റോഡിലേക്ക് തെറിച്ച് വീണത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp