ആശുപത്രിയിലെ ചാപ്പലിൽ നിന്നുള്ള മാർപാപ്പയുടെ ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ; വിശ്വാസി സമൂഹത്തിന് ആശ്വാസം

റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്. ന്യൂമോണിയ ബാധിച്ച് ഫെബ്രുവരി 14 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വത്തിക്കാനിൽ നിന്ന് പുറത്തുവരുന്ന മാർപാപ്പയുടെ ആദ്യത്തെ ഫോട്ടോയാണിത്.മാർപാപ്പയുടെ ചികിത്സ തുടരുന്നതായി വത്തിക്കാൻ അറിയിക്കുന്നു. സന്ദർശകരെ ആരെയും ഇപ്പോൾ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല. അതേസമയം നൂറ് കണക്കിന് കുട്ടികളാണ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനകളുമായി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. ‘പ്രിയപ്പെട്ട കുട്ടികളേ, നന്ദി! പോപ്പ് നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ കാണാൻ എപ്പോഴും കാത്തിരിക്കുന്നു’ എന്നാണ് ഇവർക്കയച്ച പരസ്യ പ്രസ്താവനയിൽ പോപ്പ് പറഞ്ഞത്.

ഉക്രെയ്ൻ , പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും പോപ് ആവർത്തിച്ചു. അർജന്റീനിയൻ തുറമുഖ നഗരമായ ബഹിയ ബ്ലാങ്കയിലും സെറിയിലും വെള്ളപ്പൊക്കത്തിൽ അകപെട്ടവരോട് തൻ്റെ പ്രാർത്ഥന പോപ് പ്രകടിപ്പിച്ചു. ദുരന്തത്തിൽ അദ്ദേഹം ദുഖം രേഖപ്പെടുത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp