ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ചു; കാഞ്ഞങ്ങാട് സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

കാസർഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വസ്ഥ്യം.കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.പതിനഞ്ചിലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റർ രാവിലെ പ്രവർത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികൾക്ക് ശ്വാസതടസമുൾപ്പെടെ ഉണ്ടായത്.

ഇന്ന് രാവിലെ മുതലാണ് കുട്ടികൾക്ക് അസ്വസ്‌ഥയുണ്ടായത്. കുട്ടികളെ അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ​ഗുരുതരമല്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp