ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരായ കേസ് വീണ്ടും മാറ്റി വച്ചു. ഹർജിയിൽ ഈ മാസം 23ന് ഉത്തരവ് പുറപ്പെടുവിക്കും. ഡൽഹി റോസ് അവന്യു കോടതിയാണ് ഉത്തരവ് ഇറക്കുക
സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശത്തിന് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വിവിധ ഇടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. രേഖാമൂലമുള്ള നിർദേശം ഇല്ലാത്തതിനാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെങ്കിലും കേസിൽ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.