‘ഇഎംഎസിനെ’ ഗൂണ്ട എന്ന് വിളിച്ച പ്രസ്താവന പിൻവക്കില്ല’; കെഎസ്‌യുവിനെ സംസ്കാരം പഠിപ്പിക്കാൻ പിണറായി വിജയൻ വരണ്ട എന്ന് അലോഷ്യസ് സേവ്യർ

ഇ.എം.എസിനെ ഗൂണ്ട എന്ന് വിളിച്ച പ്രസ്താവന പിൻവലിക്കാൻ ഉദ്ദേശമില്ല എന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ. വിദ്യാർത്ഥികളെ തെരുവിൽ അടിച്ചമർത്തിയ കമ്യുണിസ്റ്റുകാരനാണ്. കെഎസ്‌യുവിനെ സംസ്കാരം പഠിപ്പിക്കാൻ പിണറായി വിജയൻ വരണ്ട. ഉപദേശം എസ്എഫ്ഐയ്ക്ക് നൽകിയാൽ മതി. നികൃഷ്ടജീവി, കുലംകുത്തി, പരനാറി എന്ന പദങ്ങൾ ഉപയോഗിച്ചത് പിണറായി വിജയനാണ്. സംസ്കാരം പഠിപ്പിക്കാൻ വരുമ്പോൾ സ്വയം കണ്ണാടി നോക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ഇ.എം.എസിനെ ഗൂണ്ട എന്ന് വിളിച്ചത് സംസ്കാരത്തിന്റെ പ്രശ്നമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എങ്ങനെയാണ് പൊതുപ്രവർത്തകനായി വരുന്ന ചെറുപ്പക്കാരന് ഇങ്ങനെ പറയാൻ കഴിയുന്നത്. അതിൽ ആശ്ചര്യപ്പെടുന്നില്ല. നേതൃത്വം അങ്ങനെ ആയി പോയി എന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇതിനെതിരെയാണ് അലോഷ്യസ് സേവ്യറുടെ പ്രസ്താവന.

പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ ‘ഷൂ’ എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്.

പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക- അത്ര പകയാണ് നവകേരള സദസ്സിനോട് ഇവർക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. പരിപാടി എവിടെ എപ്പോൾ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങൾ. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യർത്ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp