ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഇനി ഉത്തരം. സംവിധായകന്‍ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. അപര്‍ണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലര്‍ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.