ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കും; പ്രധാനമന്ത്രി ഷാങ്ഹായ് ഉച്ചകോടിയിൽ

ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പറഞ്ഞു. അംഗങ്ങൾക്കിടയിലെ പരസ്‌പര വിശ്വാസത്തെ പിന്തുണയ്ക്കുന്നു. ഈ വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5% വളർച്ച കൈവരിക്കും. ജനകേന്ദ്രീകൃത വികസന മാതൃകയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യകത്മാക്കി.ഷാങ്ഹായി സഹകരണ സംഘടനയുടെ അടുത്ത ഒരു വർഷത്തെ അദ്ധ്യക്ഷ പദവി ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് കൈമാറും.

യുക്രൈയ്നിലെ സംഘർഷവും കൊവിഡും ആഗോള തലത്തിൽ ഊർജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു എന്ന് മോദി വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp