ഇന്ത്യൻ വിദ്യാർത്ഥിക്ക് പാരിതോഷികമായി ലഭിച്ചത് 38 ലക്ഷം രൂപ: പാരിതോഷികം ലഭിച്ചത് ഇൻസ്റ്റഗ്രാമിൽ ബഗ്ഗ് കണ്ടെത്തിയത്തിന്.

കോടിക്കണക്കിന് ഉപയോക്താക്കളാണ് ഇന്ന് ഇൻസ്റ്റഗ്രാമിനുള്ളത്. ഇൻസ്റാഗ്രാമിൽ ഗുരുതരമായ ബഗ്ഗ് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ വിദ്യാർത്ഥി നീരജ് ശർമ്മ. ഇതിന് പാരിതോഷികമായി ജയിപ്പൂർ സ്വദേശിയായ നീരജിന് 38 ലക്ഷം രൂപയാണ് ലഭിച്ചത്. ലോഗിൻ ഐഡിയും പാസ്‌വേഡും ഇല്ലാതെ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടിൽ കയറി മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതായിരുന്നു ബഗ്ഗ്. ഈ കണ്ടെത്തലിലൂടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതെ രക്ഷിച്ചിരിക്കുകയാണ് നീരജ്.

ഗുരുതരമായ പ്രശ്നം കണ്ടെത്തിയ ശര്‍മ്മ ഇത് ഇൻസ്റാഗ്രാമിന്റെയും ഫെസ്ബുക്കിന്റെയും ശ്രദ്ധയിൽ പെടുത്തി. പ്രശ്നം പഠിച്ചശേഷം ശരിയാണെന്ന് കണ്ടെത്തിയ ടീം വിദ്യാർഥിക്ക് 38 ലക്ഷം രൂപ പ്രതിഫലം നല്‍കുകയായിരുന്നു. ഉടൻ തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ പ്രശ്നം കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ഏറെ കഠിനമായ ശ്രമത്തിന് ശേഷം ജനുവരി 31 ന് രാവിലെ ഈ ബഗ്ഗ് കണ്ടെത്തുകയും അന്ന് രാത്രി തന്നെ ഈ പ്രശ്നത്തെക്കുറിച്ച് ഫെയ്സ്ബുക്കിലേക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp