വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്ഒയെ തടഞ്ഞ് പൊലീസ്. ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടയിൽ ഡിഎഫ്ഒയുടെ പ്രതികരണം പൊലീസ് തടഞ്ഞത്. മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിൻ ആണ് പ്രതികരണം തടഞ്ഞത്. ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്താണെന്നായിരുന്നു ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരോട് എസ്.എച്ച്.ഒ പ്രതികരിച്ചത്.
ഡിഎഫ്ഒ മാർട്ടിൻ ലോവലിന്റെ പ്രതികരണമാണ് മാനന്തവാടി എസ്എച്ച്ഒ തടഞ്ഞത്. മാധ്യമപ്രവർത്തകരെയും പൊലീസ് തടഞ്ഞു. ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടു. എസ്എച്ചഒയുടെ നടപടി പരിശോധിക്കാൻ എസ്പിക്ക് നിർദേശം നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.