ഇന്ന് മഹാശിവരാത്രി; ആഘോഷത്തിന് ആലുവ മണപ്പുറത്ത് തുടക്കം

ആലുവ: ഇന്ന് മഹാശിവരാത്രി. ക്ഷേത്രങ്ങളെല്ലാം ശിവരാത്രി ആഘോഷത്തില്‍. പിതൃകര്‍മ്മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ എത്തി ചേരുന്ന മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറത്ത് തുടക്കമായി. പുലര്‍ച്ചെ നാല് മുതല്‍ ബലി തര്‍പ്പണം ആരംഭിച്ചു. ക്ഷേത്ര കര്‍മ്മങ്ങള്‍ക്കും ചടങ്ങുകള്‍ക്കും മേല്‍ശാന്തിയാണ് കര്‍മികത്വം വഹിച്ചത്.

116 ബലിത്തറകള്‍ക്ക് സ്ഥലം നീക്കിവെച്ചിട്ടുണ്ട്. ബലി തര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് നിരക്ക് 75 രൂപയാണ്. ശിവരാത്രിയോടാനുബന്ധിച്ച് നാളെ രാത്രി രണ്ടു വരെ ആലുവയില്‍ ദേശീയ പാതയിലടക്കം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മണപ്പുറത്തു താത്കാലിക നഗരസഭാ ഓഫീസ്, പൊലീസ് കണ്‍ട്രോള്‍ റൂം, ഫയര്‍ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ആംബുലന്‍സ് സര്‍വീസ്, നേവിയുടെയും മുങ്ങല്‍ വിദഗ്ദരുടെയും സേവന എന്നിവ ലഭ്യമാണ്.

കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും കെ എസ് ആര്‍ ടി സിയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. 1500 പൊലീസ് ഉദ്യാഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ട്. നിരത്തിലും പ്രധാന കേന്ദ്രങ്ങളില്‍ മഫ്തിയിലും പൊലിസുണ്ടാകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp