‘ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ; ഇടയ്ക്ക് നിന്ന് പോകുന്നത് കൊണ്ടാണ് പുതിയ വാഹനം വാങ്ങുന്നത്’ : പി.ജയരാജൻ.

പുതിയ വാഹനം വാങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.ജയരാജൻ. താൻ നിലവിൽ ഉപയോഗിക്കുന്ന വാഹനത്തിന് പത്ത് വർഷത്തിലേറെ പഴക്കമുണ്ടെന്നും, വാഹനം ഇടയ്ക്കിടെ നിന്ന് പോകുന്നതിനാലുമാണ് പുതിയ വാഹനത്തിന് ഉത്തരവിട്ടതെന്ന് പി.ജയരാജൻ പറഞ്ഞു.

‘വ്യക്തിപരമായി സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ. സംസ്ഥാനത്തെ ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കൃത്യമായ കാറ്റഗറിയുമുണ്ട്. ഇടയ്ക്ക് നിന്ന് പോകുന്ന വാഹനത്തിൽ സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോർഡിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ബോർഡ് വ്യാപാരത്തിലൂടെ നേടിയ പണം ഉപയോഗിച്ച് വാഹനം വാങ്ങുന്നത്. അത് സർക്കാരിന്റെ പണമല്ല. ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും പുതിയ വാഹനം ആവശ്യമാണ്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് നവംബർ 4ന് ചീഫ് സെക്രട്ടറിയും നവംബർ 9ന് ധനവകുപ്പും വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാനുള്ള നീക്കം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp