ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി മർദനം; മുഖത്ത് ഇടിയേറ്റ തൊഴിലാളി തളർന്നുവീണു

പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ അഥിതി തൊഴിലാളിക്ക് ക്രൂര മർദ്ദനം . കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ് പരുക്കേറ്റത്. മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാൻ തളർന്നുവീണു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കടയില്‍ ഇറച്ചി വെട്ടികൊണ്ടിരിക്കെ കടയിലേക്ക് കയറി വന്ന യുവാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് മുഷ്ടി ചുരുട്ടി സന്തോവാന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. തളർന്നുവീണ സന്തോവാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍കുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചത്. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കി

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp