ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടുമെന്ന് തസ്ലീമ നസ്രിൻ.

ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ ഇറാനിൽ യുവതിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയർത്തുന്ന സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ. ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടുമെന്നും തസ്ലീമ പറഞ്ഞു

ഞാൻ വളരെ സന്തോഷവതിയാണ്, പ്രതിഷേധ സൂചകമായി അവർ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്. ഹിജാബ് ധരിക്കാൻ ആഗ്രഹമുള്ള സ്ത്രീകൾക്ക് അതിനുള്ള അവകാശവും ധരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾക്ക് അതിനുള്ള അവകാശവും ഉണ്ടായിരിക്കണം. അടിച്ചമർത്തലിന്റെയും അപമാനിക്കലിന്റെയും പ്രതീകമാണ് ഹിജാബ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp