ഡല്‍ഹി: വാര്‍ത്താ ചാനലുകളെയും പരിപാടികളുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ചാനലുകൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം കാഴ്ചക്കാര്‍ക്ക് ഉണ്ടെന്ന് ഭാസ്റ്റിസ് അഭയ് ഓക്കയും സഞ്ജയ് കരോളും അടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ അഭിഭാഷകന് റീപക് കന്‍സാലാണ് രണ്ട് പൊതുതാല്പര്യ ഹരജികള്‍ സമര്‍പ്പിച്ചത്. *ചാനലുകള്‍ കാണാന്‍ നിങ്ങളെ ആരാണ് നിര്‍ബന്ധിക്കുന്നത്? ആവിഷ്കാര സ്വാതന്ത്യമില്ലേ?മാധ്യമ വിചാരണ വേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞാലും ഇന്റര്‍നെറ്റിലെ കാര്യങ്ങൾ നമുക്ക് എങ്ങനെ നിര്‍ത്താനാകും? നിങ്ങൾക്ക് ഈ ചാനലുകൾ ഇഷ്ടമല്ലെങ്കിൽ കാണരുത്. ടിവി ബട്ടണ്‍ അമര്‍ത്താതിരിക്കാനുള്ള സ്വാതന്ത്രമുണ്ട്”- കോടതി നിരീക്ഷിച്ചു.മാധ്യമങ്ങള്‍ക്കെതിരായ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സ്വതന്ത്ര മീഡിയ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
നിര്‍ണായക സംഭവങ്ങളിലെ ചാനലുകളുടെ സെന്‍സഷണല്‍ കവറേജ് പലപ്പോഴും
വ്യക്തികളുടെയോ സമുദായത്തിന്റെയോ മത, രാഷ്ട്രീയ സംഘടനകളുടെയോ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് ഹരജിക്കാരന് വാദിച്ചു. നിര്‍ണായക വിഷയങ്ങളിൽ ടിവി ചാനലുകളുടെ സെന്‍സേഷണല്‍ റിപ്പോര്‍ട്ടിങ് തടയാൻ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി ഭൂപീകരിക്കണമെന്നും ഹരിജിയില്‍ ആവശ്യപ്പെട്ടിരുന്നു.